---
title: "ശ്രീനിയേട്ടനെ എല്ലാവരും സ്നേഹിച്ചു, ആ സ്നേഹം തിരിച്ചു കിട്ടുന്നു; വേദിയിൽ വികാരാധീനയായി വിമല ശ്രീനിവാസൻ"
english_title: "Everyone loved Sreeniyettan, and that love is returned; Vimala Sreenivasan gets emotional on stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343712/everyone-loved-sreeniyettan-and-that-love-is-returned-vimala-sreenivasan-gets-emotional-on-stage"
published_at: "2026-02-23T13:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c0d23e8699_Vimala_Sreenivasan_gets_emotional_on_stage.jpg"
keywords: []
---

# ശ്രീനിയേട്ടനെ എല്ലാവരും സ്നേഹിച്ചു, ആ സ്നേഹം തിരിച്ചു കിട്ടുന്നു; വേദിയിൽ വികാരാധീനയായി വിമല ശ്രീനിവാസൻ

> **Lead Summary:** മലയാള സിനിമയുടെ നെടുംതൂണായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ഫിലിംഫെയർ സൗത്ത് അവാർഡ്‌സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

## Article Content

മലയാള സിനിമയുടെ നെടുംതൂണായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ഫിലിംഫെയർ സൗത്ത് അവാർഡ്‌സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

വർഷങ്ങളായി മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വിനീതും വിമലയും നടത്തിയ വൈകാരികമായ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തന്റെ അച്ഛന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തോടുള്ള സിനിമാ ലോകത്തിന്റെ സ്നേഹം കാണുന്നതിൽ അഭിമാനമുണ്ടെന്ന് വിനീത് പറഞ്ഞു.

പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ വിതുമ്പിക്കൊണ്ടായിരുന്നു വിമല വേദിയിൽ സംസാരിച്ചത്. 'ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കിയിട്ടുമുണ്ട്' എന്നായിരുന്നു നേരത്തെ ശ്രീനിവാസനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343712/everyone-loved-sreeniyettan-and-that-love-is-returned-vimala-sreenivasan-gets-emotional-on-stage)