'അഭിനയമല്ല അവർക്ക് വേണ്ടത് എന്റെ ശരീരം; പാഡഡ് ബ്രാ ധരിക്കാൻ നിർബന്ധിച്ചു, ആ നോട്ടങ്ങൾ എന്നെ നാണം കെടുത്തി'; താപ്‌സി പന്നു

'അഭിനയമല്ല അവർക്ക് വേണ്ടത് എന്റെ ശരീരം; പാഡഡ് ബ്രാ ധരിക്കാൻ നിർബന്ധിച്ചു, ആ നോട്ടങ്ങൾ എന്നെ നാണം കെടുത്തി'; താപ്‌സി പന്നു
Feb 23, 2026 11:12 AM | By Anusree vc

( https://moviemax.in/) തെന്നിന്ത്യൻ സിനിമാ മേഖലയിലെ ചില സംവിധായകർ നടിമാരോട് പുലർത്തുന്ന വിവേചനപരമായ സമീപനങ്ങളെ രൂക്ഷമായി വിമർശിച്ച് നടി താപ്‌സി പന്നു. പലപ്പോഴും ഒരു നടിയുടെ അഭിനയ മികവിനേക്കാൾ അവരുടെ ശരീരത്തെ ക്യാമറയിൽ പകർത്താനാണ് ചില സംവിധായകർക്ക് താല്പര്യമെന്ന് താപ്‌സി വെളിപ്പെടുത്തി. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ മടിയില്ലാത്ത താരം, കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിന്ന് നേരിട്ട അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് വേളയിൽ പാഡഡ് ബ്രാ ധരിക്കാൻ സംവിധായകർ നിർബന്ധിക്കാറുണ്ടെന്ന് താരം പറഞ്ഞു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ, അത് കൂടുതൽ ഭംഗി നൽകുമെന്നായിരുന്നു മറുപടി. കഥാപാത്രത്തിന്റെ പൂർണ്ണതയേക്കാൾ ശരീരപ്രദർശനത്തിന് മുൻഗണന നൽകുന്ന ഇത്തരം പ്രവണതകൾ തന്നെ ഏറെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്നും താപ്‌സി വ്യക്തമാക്കി.

ചില സംവിധായകർ അവരുടെ സിനിമയിൽ അഭിനയിക്കുന്ന നടിമാർ പാഡഡ് ബ്രാ ധരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം ആവശ്യങ്ങൾ കൂടുതലായും വരുന്നത്. പ്രേക്ഷകരുടെ സങ്കൽപ്പങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി നടിമാരുടെ ശാരീരികഭംഗി വർദ്ധിപ്പിക്കാനാണ് സംവിധായകർ ഇത്തരം ആവശ്യങ്ങൾ പറയുന്നത്. ഇത് ഒരു നടിയുടെ പ്രകടനത്തേക്കാൾ അവരുടെ ശരീരത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് സഹായിക്കുന്നത്.

ഷൂട്ടിംഗ് സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ ആശയ വിനിമയം നടത്തുന്ന രീതിയും വളരെ ബുദ്ധിമുട്ടുള്ളതാണ്. സംവിധായകൻ നേരിട്ട് പറയുന്നതിന് പകരം അസിസ്റ്റന്റ് ഡയറക്ടർ വഴിയോ സ്റ്റൈലിംഗ് ടീം വഴിയോ ആണ് ഇത്തരം നിർദ്ദേശങ്ങൾ നടിമാരിലെത്തുന്നത്. സെറ്റിൽ ആകെ രണ്ടോ മൂന്നോ സ്ത്രീകളേ ഉണ്ടാകൂ, ഇത്തരമൊരു കാര്യം ആരുടെയൊക്കെയോ കൈകൾ വഴി നടിമാരുടെ അടുത്തേക്ക് എത്തുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.

പാട്ടു സീനുകൾ ചിത്രീകരിക്കുന്നതിനിടയിൽ ഇത്തരം നിർദേശങ്ങൾ അനുസരിക്കേണ്ടി വരുന്നതും, ഷോട്ടിന് തയ്യാറായി വരുമ്പോൾ നടിയിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് സെറ്റിലുള്ളവർ ശ്രദ്ധിക്കുന്നതും എന്നെ വല്ലാതെ നാണം കെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ ക്യാമറയിൽ പകർത്തുന്നതിൽ പ്രാധാന്യം നൽകാറുള്ളത്. ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ ഞാൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്,' താപ്‍സി പറഞ്ഞു. ശുഭാങ്കർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Content Highlight: 'They don't want my acting, they want my body; they forced me to wear a padded bra, those looks made me feel embarrassed'; Taapsee Pannu

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News