---
title: "താരസംഘടനയിൽ ഭാരവാഹികൾ തമ്മിൽ വാക്പോര്; ലക്ഷ്മിപ്രിയയും നീന കുറുപ്പും പരാതി നൽകി"
english_title: "Lakshmi Priya and Neena Kurup file a complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343555/lakshmi-priya-and-neena-kurup-file-a-complaint"
published_at: "2026-02-22T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699adafd2c1f8_24.jpg"
keywords: []
---

# താരസംഘടനയിൽ ഭാരവാഹികൾ തമ്മിൽ വാക്പോര്; ലക്ഷ്മിപ്രിയയും നീന കുറുപ്പും പരാതി നൽകി

> **Lead Summary:** കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി ഭാരവാഹികൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലുള്ള വാഗ്വാദങ്ങളാണ് ഇപ്പോൾ പരാതിയിലേക്ക് എത്തിയിരിക്കുന്നത്.

## Article Content

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി ഭാരവാഹികൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലുള്ള വാഗ്വാദങ്ങളാണ് ഇപ്പോൾ പരാതിയിലേക്ക് എത്തിയിരിക്കുന്നത്.

കടവന്ത്രയിൽ നടന്ന കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന കുറുപ്പ് അനുവദിച്ചില്ല എന്നതാണ് തർക്കത്തിന് കാരണമായത്.

ഇതിനെത്തുടർന്ന് നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ വ്യക്തിപരമായ അധിക്ഷേപങ്ങളും ശാപവാക്കുകളും നിറഞ്ഞ ശബ്ദസന്ദേശങ്ങൾ സംഘടനയുടെ ആഭ്യന്തര ഗ്രൂപ്പിലിട്ടത് വലിയ വിവാദമായി.

ലക്ഷ്മിപ്രിയയുടെ പ്രതികരണം സംഘടനയുടെ അന്തസ്സിന് ചേരാത്തതാണെന്ന് ചൂണ്ടിക്കാട്ടി നീന കുറുപ്പും, തർക്കവിഷയത്തിൽ ലക്ഷ്മിപ്രിയയും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പ്രസിഡന്റ് ശ്വേത മേനോനെതിരെയും സംഘടനയ്ക്കുള്ളിൽ പടയൊരുക്കം നടക്കുന്നതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/343555/lakshmi-priya-and-neena-kurup-file-a-complaint)