ശാസ്താംകോട്ട (കൊല്ലം ): (https://gcc.truevisionnews.com/) കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ നിന്ന് രക്ത അണലിയെ പിടികൂടി. കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. ഈ സമയം കൃഷിഭവന്റെ മതിൽ നിർമാണത്തിനെത്തിയ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ സുരേഷ്, അനന്ദു എന്നിവർ ചേർന്ന് അണലിയെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പാമ്പ് പിടിത്തം വശമില്ലാത്ത ഈ യുവാക്കൾ മനോധൈര്യം കൈമുതലാക്കിയാണ് അണലിയെ പിടികൂടിയത്. പിന്നീടാണ് അണലിവർഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലിയാണ് ഇതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
പിടികൂടി കഴിഞ്ഞപ്പോഴാണ് അത് സാധാരണ പാമ്പല്ല, അണലിവർഗ്ഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലി ആണെന്ന് തിരിച്ചറിഞ്ഞത്.
A blood viper was caught from a cupboard in Kunnathur Krishi Bhavan.































