ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ
Feb 7, 2026 12:33 PM | By VIPIN P V

കോഴിക്കോട് :( www.truevisionnews.com ) നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഡാൻസാഫ് സംഘത്തിന്റെ രാസലഹരി വേട്ട. കോഴിക്കോട് നിന്ന് 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിലായി. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. മയക്കുമുരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്‌റോഡ് സ്വദേശി റോബർട്ട് ജെയിംസ്, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) ആണ് സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായത്. ഇന്നലെ രാത്രി മുണ്ടിക്കൽ താഴം പട്ടാളമുക്ക് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്.

നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി.കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

Four youths arrested while packing drugs in a Kozhikode lodge

Next TV

Related Stories
'ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ...!' സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യലിന് പിന്നാലെ പരിഹാസവുമായി വി. ശിവന്‍കുട്ടി

Feb 7, 2026 01:22 PM

'ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ...!' സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യലിന് പിന്നാലെ പരിഹാസവുമായി വി. ശിവന്‍കുട്ടി

സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യലിന് പിന്നാലെ പരിഹാസവുമായി വി....

Read More >>
കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്

Feb 7, 2026 11:29 AM

കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്

കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക്...

Read More >>
മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം, ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി

Feb 7, 2026 11:18 AM

മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം, ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി

ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ...

Read More >>
Top Stories










News Roundup