Feb 7, 2026 01:31 PM

തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം  ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ വെച്ചായിരുന്നു നടപടി.

ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശ

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ അടൂർ പ്രകാശുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും, ഇതിനിടയിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറിയതായും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണോ ഈ സമ്മാനങ്ങൾ നൽകിയത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ശബരിമലയിൽ നിന്ന് സ്വർണ്ണം കടത്തുന്നതിനായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥ തലത്തിൽ വഴിവിട്ട സഹായങ്ങൾ നൽകിയോ എന്ന കാര്യത്തിലും ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. പ്രതികളുടെയും അടൂർ പ്രകാശിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


Sabarimala Swarnapalli case, AdoorPrakash questioned and released

Next TV

Top Stories










News Roundup