---
title: "ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം; 'അനോമി'യെ പ്രശംസിച്ച് ടി.ബി. മിനി"
english_title: "T.B. Mini praises 'Anomy'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340745/tb-mini-praises-anomy"
published_at: "2026-02-07T15:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698709b823edb_13.jpg"
keywords: []
---

# ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം; 'അനോമി'യെ പ്രശംസിച്ച് ടി.ബി. മിനി

> **Lead Summary:** **ഭാ**വനയെ നായികയാക്കി റിയാസ് മാരാത്ത് സംവിധാനം ചെയ്ത 'അനോമി' എന്ന ചിത്രത്തിന് പ്രശംസയുമായി പ്രമുഖ അഭിഭാഷക ടി.ബി. മിനി.

## Article Content

**ഭാ**വനയെ നായികയാക്കി റിയാസ് മാരാത്ത് സംവിധാനം ചെയ്ത 'അനോമി' എന്ന ചിത്രത്തിന് പ്രശംസയുമായി പ്രമുഖ അഭിഭാഷക ടി.ബി. മിനി.

ചിത്രത്തിന്റെ രണ്ടാം പകുതി ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടുതീർത്തതെന്നും ഭാവനയുടെ ഗംഭീരമായ തിരിച്ചുവരവിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. സംവിധായകൻ റിയാസ് മാരാത്തിനെയും പ്രധാന വേഷത്തിലെത്തിയ താരം റഹ്‌മാനെയും അവർ പേരെടുത്ത് അഭിനന്ദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'അനോമി'യിൽ ഭാവനയ്ക്കും റഹ്‌മാനുമൊപ്പം വലിയൊരു താരനിര തന്നെയുണ്ട്.

ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഭാവനയുടെ സിനിമ കാണണം എന്നു കരുതിയാണ് റിലീസ് തിയ്യതി തന്നെ സിനിമ അനോമി പോയി കണ്ടത്. പക്ഷെ സംവിധായകന് തിരക്കഥാകൃത്തിന് ബിഗ് സല്യൂട്ട്. സയൻസ് കുറേ നാളായി പറയുന്ന ഒരു വിഷയമാണ് മരണശേഷം തലച്ചോറിന്റെ ഒരു പ്രവർത്തനം.

രണ്ടാം പകുതി ഞാൻ ശ്വാസമടക്കി പിടിച്ചു തന്നെയാണ് കണ്ടത്. ക്ലൈമാക്‌സ് ശരിക്കും വ്യത്യസ്തമായിരുന്നു. റഹ്‌മാനും ഭാവനയും മറ്റ് അഭിനേതാക്കളും പോലീസുകാരായി അഭിനയിച്ച ചെറിയ റോളിലുള്ളവരും നല്ല അഭിനയം.

പുതിയ സംവിധായകനായിട്ടും നന്നായി ചെയ്തു. ഭാവനയുടെ ഈ തിരിച്ചുവരവിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. എണ്ണിനങ്ങനെയാണ് കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340745/tb-mini-praises-anomy)