---
title: "'ആരായാലും കുഞ്ഞിനെ ഉമ്മ വെക്കരുത്', വീട്ടുകാർക്ക് മുന്നിലും ദിയയുടെ നിബന്ധനയോ?"
english_title: "Diya Krishna takes a strict stand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340743/diya-krishna-takes-a-strict-stand"
published_at: "2026-02-07T15:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698708c08d086_movie1.jpg"
keywords: []
---

# 'ആരായാലും കുഞ്ഞിനെ ഉമ്മ വെക്കരുത്', വീട്ടുകാർക്ക് മുന്നിലും ദിയയുടെ നിബന്ധനയോ?

> **Lead Summary:** **[ **ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെയും മകൻ ഓമിയുടെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം. അമ്മയായ ശേഷം തന്റെ ലോകം കുഞ്ഞിന് ചുറ്റുമായി പരിമിതപ്പെടുത്തിയ ദിയ, മകന്റെ ആരോഗ്യ കാര്യത്തിൽ പുലർത്തുന്ന കർക്കശമായ നിബന്ധനകളാണ് ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണമാകുന്നത്.

## Article Content

**[ **ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെയും മകൻ ഓമിയുടെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം. അമ്മയായ ശേഷം തന്റെ ലോകം കുഞ്ഞിന് ചുറ്റുമായി പരിമിതപ്പെടുത്തിയ ദിയ, മകന്റെ ആരോഗ്യ കാര്യത്തിൽ പുലർത്തുന്ന കർക്കശമായ നിബന്ധനകളാണ് ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണമാകുന്നത്.

കുഞ്ഞിനെ മറ്റുള്ളവർ ഉമ്മ വെക്കുന്നതിനെതിരെ ദിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറികളും റീലുകളുമാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. കുഞ്ഞുങ്ങളുടെ മുഖത്ത് ചുംബിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന ഡോക്ടർമാരുടെ നിർദ്ദേശം മുൻനിർത്തിയാണ് ദിയ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

> എന്നാൽ, ഈ നിബന്ധന സ്വന്തം കുടുംബാംഗങ്ങൾക്കും ബാധകമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് വിമർശകരെ ചൊടിപ്പിച്ചത്. "ബിച്ച് ഐ സഡ് വാട്ട് ഐ സഡ്" എന്ന പാട്ടിനൊപ്പം, വീട്ടുകാരാണെന്ന് പറഞ്ഞാലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന ഒരു റീലാണ് ദിയ പങ്കുവെച്ചത്.

പത്ത് മിനിറ്റിൽ കൂടുതൽ മറ്റാരും കുഞ്ഞിനെ എടുക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഭർത്താവ് അശ്വിനും കുഞ്ഞിനുമൊപ്പം സ്വന്തം ഫ്ലാറ്റിലേക്ക് ദിയ താമസം മാറിയതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി.

അതുവരെ മാതാപിതാക്കൾക്കും സഹോദരിമാർക്കുമൊപ്പമായിരുന്നു ദിയ കഴിഞ്ഞിരുന്നത്. ഓമിയെ കാണാൻ കഴിയാത്തതിലുള്ള സങ്കടം സഹോദരി ഇഷാനി കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. രാവിലെ ഉണരുമ്പോൾ ഓമി തന്റെ നെഞ്ചത്ത് നിൽക്കുന്നതായിരുന്നു ഏറ്റവും നല്ല കാഴ്ചയെന്നും, ഇപ്പോൾ അവനെ കാണാൻ വേണ്ടി മാത്രം ദിയയുടെ ഫ്ലാറ്റിൽ പോകാറുണ്ടെന്നും ഇഷാനി പറഞ്ഞു.

സ്വന്തം വീട്ടുകാരോടും സുഹൃത്തുക്കളോടും ദിയ പുലർത്തുന്ന ഈ 'അമിത സംരക്ഷണം' ഒരു അമ്മയെന്ന നിലയിലുള്ള കരുതലായി ചിലർ കാണുമ്പോൾ, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണിതെന്ന് ഒരു വിഭാഗം വിമർശിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340743/diya-krishna-takes-a-strict-stand)