---
title: " 'നടന്റെ വാദം തെറ്റ്'; 'അപടക വിവരം മണിയൻപിള്ള രാജു സ്റ്റേഷനിൽ അറിയിച്ചില്ല' - തള്ളി മ്യൂസിയം സിഐ "
english_title: "Car accident in front of Trivandrum club, ManiyanpillaRaju"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340728/car-accident-in-front-of-trivandrum-club-maniyanpillaraju"
published_at: "2026-02-07T14:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986ffd80a251_raju.jpg"
keywords: []
---

#  'നടന്റെ വാദം തെറ്റ്'; 'അപടക വിവരം മണിയൻപിള്ള രാജു സ്റ്റേഷനിൽ അറിയിച്ചില്ല' - തള്ളി മ്യൂസിയം സിഐ 

> **Lead Summary:** ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ മൊഴി തള്ളി മ്യൂസിയം സി.ഐ. അപകടം നടന്ന ഉടൻ തന്നെ വിവരം സ്റ്റേഷനിൽ അറിയിച്ചിരുന്നു എന്ന നടന്റെ വാദം തെറ്റാണെന്ന് സി.ഐ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.

## Article Content

ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ മൊഴി തള്ളി മ്യൂസിയം സി.ഐ. അപകടം നടന്ന ഉടൻ തന്നെ വിവരം സ്റ്റേഷനിൽ അറിയിച്ചിരുന്നു എന്ന നടന്റെ വാദം തെറ്റാണെന്ന് സി.ഐ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.

അപകടം നടന്ന ഉടൻ തന്നെ പോലീസിനെ വിവരം ധരിപ്പിച്ചിരുന്നു എന്നാണ് മണിയൻപിള്ള രാജു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സി.ഐ വ്യക്തമാക്കി.

അപകടം സംഭവിച്ചതിന് ശേഷം രാവിലെ 7.30നാണ് മണിയൻപിള്ളയെ ബന്ധപ്പെടാൻ സാധിച്ചത്. രാത്രി മുഴുവൻ വീടിന് മുന്നിൽ കാവൽ കിടന്നുവെന്നും മണിയൻപിള്ളയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സിഐ വ്യക്തമാക്കി.

രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് അറിയിച്ചു. ഇല്ലെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സിഐ മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിസിപി വിനോദിനാണ് സിഐ മൊഴി നൽകിയത്.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങിയ മണിയൻപിള്ള രാജുവിൻ്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് വീഴുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ മണിയൻപിള്ള രാജു സ്ഥലത്തുനിന്ന് പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിർത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞതായും മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340728/car-accident-in-front-of-trivandrum-club-maniyanpillaraju)