കോഴിക്കോട്: (https://truevisionnews.com/) കുറ്റ്യാടി ചുരം റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്. നാദാപുരം സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 10.45 നാണ് അപകടം. മുളവട്ടത്ത് പരപ്പുപാലത്തിന് സമീപം ചുരം ഇറങ്ങിവന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . പരിക്കേറ്റവരെ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരം റോഡിൽ അല്പസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Car accident on Kuttiadi Churam road in Kozhikode; Three people from Nadapuram injured

































