ഉള്ളി ചാക്കുകൾക്കിടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; മലപ്പുറത്ത് വൻ സ്ഫോടകവസ്തു പിടികൂടി

ഉള്ളി ചാക്കുകൾക്കിടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; മലപ്പുറത്ത് വൻ സ്ഫോടകവസ്തു പിടികൂടി
Feb 7, 2026 11:10 AM | By Anusree vc

മലപ്പുറം: (https://truevisionnews.com/) ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ഉള്ളി കയറ്റിവന്ന ലോറിയിൽ ബോക്സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വലിയ അളവിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറി ഓടിച്ച വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

Gelatin sticks found among onion sacks; Huge explosive seized in Malappuram

Next TV

Related Stories
ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

Feb 7, 2026 12:33 PM

ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ...

Read More >>
കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്

Feb 7, 2026 11:29 AM

കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്

കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക്...

Read More >>
മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം, ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി

Feb 7, 2026 11:18 AM

മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം, ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി

ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ...

Read More >>
   ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Feb 7, 2026 11:13 AM

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു...

Read More >>
Top Stories

News Roundup