മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം

മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം
Feb 5, 2026 10:19 PM | By Susmitha Surendran

മണ്ണഞ്ചേരി: (https://truevisionnews.com/) മണ്ണഞ്ചേരി അമ്പലമുക്ക് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കലവൂരിലെ ആധാരമെഴുത്തുകാരി മരിച്ചു. മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിന് സമീപം ആധാരമെഴുത്തുകാരിയും വെണ്ടറുമായി ജോലി ചെയ്തിരുന്ന എസ്. ലളിത (61) ആണ് മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ എസ്.എൽ. പുരം 'ചിത്രശാല'യിലെ താമസക്കാരിയാണ് ലളിത.

കലവൂരിലെ ഓഫീസിൽ നിന്നും ബുധൻ ഉച്ചയോടെ പ്ലസ് ടു വിദ്യാർത്ഥിയായ മകൻ്റെ തണ്ണീർമുക്കത്തെ സ്കൂളിലേക്കുള്ള യാത്രയിൽ ലളിത സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയിലേക്ക് മണ്ണഞ്ചേരി - അമ്പലമുക്ക് ജംഗ്ഷനിൽ വടക്കുനിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നാളെ വീട്ടു വളപ്പിൽ നടക്കും. ഭർത്താവ്: പരേതനായ ശാന്തകുമാർ. മക്കൾ: ചിത്ര, ശ്യാം. മരുമകൻ: ഷാൻ

accident in Mannancherry; Document writer dies tragically

Next TV

Related Stories
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം - ഹൈക്കോടതി

Feb 5, 2026 11:37 PM

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം - ഹൈക്കോടതി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം -...

Read More >>
അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

Feb 5, 2026 11:23 PM

അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര...

Read More >>
മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

Feb 5, 2026 09:50 PM

മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ...

Read More >>
ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു

Feb 5, 2026 08:10 PM

ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ്...

Read More >>
Top Stories