കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് പന്തീരാങ്കാവിലെ ഒളവണ്ണയിൽ പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ഒളവണ്ണ കയറ്റി മേഖലയിലെ തറയിൽതൊടി താഴം മനാടത്ത് ശോഭനയുടെ വീട്ടുവളപ്പിലെ തേക്കുമരത്തിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്.
ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. വൈകീട്ടോടെ വീട്ടിലെത്തിയ ശോഭനയുടെ മകന്‍ ശോഭീഷ് സംഭവം വാര്‍ഡ് മെംബറെ വിജയനെ അറിയിക്കുകയും വിജയന്‍ നല്ലളം പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു.
പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് നല്ലളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പൂച്ചയെ കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകുന്നതിനായി ജഡം പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kozhikode: Cat found dead and hanging from a tree in the house's yard
































