പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു
Jan 30, 2026 07:48 AM | By Roshni Kunhikrishnan

കോഴിക്കോട്:(https://truevisionnews.com/) ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ ഇന്ത്യന്‍  പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.

പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

PT Usha's husband V Sreenivasan passes away

Next TV

Related Stories
'പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം'- പിണറായി വിജയൻ

Jan 30, 2026 09:44 AM

'പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം'- പിണറായി വിജയൻ

പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോക കേരളസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് പരിക്ക്

Jan 30, 2026 09:32 AM

കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് പരിക്ക്

കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം, സഹയാത്രികന്...

Read More >>
സംശയം തീക്കളിയിലായി; ഭാര്യയോടുള്ള സംശയം; വീടിന് തീയിട്ട് ഭർത്താവ്, യുവതിക്കും മകനും പൊള്ളലേറ്റു, പ്രതി അറസ്റ്റിൽ

Jan 30, 2026 09:28 AM

സംശയം തീക്കളിയിലായി; ഭാര്യയോടുള്ള സംശയം; വീടിന് തീയിട്ട് ഭർത്താവ്, യുവതിക്കും മകനും പൊള്ളലേറ്റു, പ്രതി അറസ്റ്റിൽ

സംശയം തീക്കളിയിലായി; ഭാര്യയോടുള്ള സംശയം; വീടിന് തീയിട്ട് ഭർത്താവ്, യുവതിക്കും മകനും പൊള്ളലേറ്റു, പ്രതി...

Read More >>
'തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല, ഒന്ന് ഇരിക്കാനോ നടക്കാനോ വയ്യ'; താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതി

Jan 30, 2026 09:15 AM

'തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല, ഒന്ന് ഇരിക്കാനോ നടക്കാനോ വയ്യ'; താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതി

'തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല, ഒന്ന് ഇരിക്കാനോ നടക്കാനോ വയ്യ'; താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി...

Read More >>
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം

Jan 30, 2026 08:45 AM

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ...

Read More >>
Top Stories

GCC News