കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ കേളകം വില്ലേജ് ഓഫീസിന് സമീപം മലയോര ഹൈവേയിൽ കന്നുകാലികളെ കയറ്റിവന്ന പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊട്ടിയൂർ കണ്ടപ്പുറം സ്വദേശി പുളിഞ്ചോട്ടിൽ അരുൺ(22) ആണ് മരിച്ചത്. സഹയാത്രികൻ പാമ്പറപ്പാൻ സ്വദേശി സുനിലിനും പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി അമിത വേഗത്തിൽ വന്ന പിക്കപ്പ് ജീപ്പും ഇവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണസംഭവിക്കുകയായിരുന്നു.
Accident Pickup jeep and bike collide in Kelakam Kannur Youth dies tragically passenger injured






























_(17).jpeg)

