കൊച്ചി: (https://truevisionnews.com/) ആശ്വാസം .... ഇന്നലെ ഉപഭോക്താക്കളെ പേടിപ്പെടുത്തിയ സ്വർണവില ഇന്ന് ആശ്വാസം നൽകുന്നു . ഇന്ന് ഒറ്റയടിക്ക് പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരുപവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില. 18 കാരറ്റിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയാണ് വില. വെള്ളിക്ക് ഗ്രാമിന് 15 രൂപ കുറഞ്ഞ് 395 രൂപയായി.
ഇന്നലെ രാവിലെയാണ് സ്വർണവില കുതിച്ചുയർന്നത്. പവന് 8,640 രൂപ വർധിച്ച് 1,31,160 ൽ എത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 1080 രൂപയാണ് കൂടിയത്.
ചരിത്രത്തിലാദ്യമായാണ് ഒറ്റ ദിവസം സ്വർണവിലയിൽ ഇത്രയധികം വർധനയുണ്ടാകുന്നത്. തുടർന്ന് വൈകീട്ട് 4.30ന് അൽപം കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 130,360 രൂപയിലും ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയിലുമാണ് ഇന്നലെ വിപണി ക്ലോസ് ചെയ്തത്.
Today's gold price (January 30)
































