പത്തനംതിട്ട: (https://truevisionnews.com/) വകയാർ കൊല്ലംപടിയിൽ ഭാര്യയോടുള്ള സംശയത്തെത്തുടർന്ന് വീടിന് തീയിട്ട് ഭർത്താവിന്റെ ക്രൂരത. പുലർച്ചെ ഒന്നരയോടെയാണ് സിജു എന്നയാൾ വീടിനുള്ളിൽ തീ കൊളുത്തിയത്. സംഭവത്തിൽ സിജുവിന്റെ ഭാര്യ രജനിക്കും ഇളയ മകനും പൊള്ളലേറ്റു. 40 ശതമാനത്തോളം പൊള്ളലേറ്റ രജനിയും പരിക്കേറ്റ മകനും നിലവിൽ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.
രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.
Suspicion turns to fire; Suspicion towards wife; Husband sets house on fire, woman and son burnt, accused arrested






























_(17).jpeg)

