തിരുവനന്തപുരം: ( www.truevisionnews.com ) പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേമെന്റ് വഴി മാത്രമാക്കാന്‍ വെബ്‌കോ. ഫെബ്രുവരി പതിനഞ്ച് മുതല്‍ പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമാണെന്നാണ് ബെവ്കോയുടെ വിശദീകരണം. എന്നാല്‍ പദ്ധതിയെ ജീവനക്കാര്‍ എതിര്‍ക്കുകയാണ്. ഇത് തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കേരള സംസ്ഥാന ബീവറേജ്‌സ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് പ്രീമയം കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ക്യാഷ് ലെസ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ നടത്തണമെന്ന് ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ വെയര്‍ഹൗസ് മാനേജര്‍മാരുടെ പരിധിയില്‍ വരുന്ന എല്ലാ ഷോപ്പുകളിലും മേല്‍നിര്‍ദേശം നടപ്പിലാക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതാണെണെന്നും ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു.
നിലവില്‍ പ്രീമീയം കൗണ്ടറുകളില്‍ നടത്താനാണ് തീരുമാനമെങ്കിലും സമീപഭാവിയില്‍ അത് സാധാരണകൗണ്ടറുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ വിവാദ ഉത്തരവ് വലിയ രീതിയിലേക്കുള്ള തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് അവര്‍ പറയുന്നു.
പേമെയ്ന്റ് യുപിഐ കാര്‍ഡ് വഴിയാകുമ്പോള്‍ നെറ്റ് വര്‍ക്ക് ഇഷ്യു ഉണ്ടാകുമ്പോള്‍ അത് ഗുണഭോക്താക്കളുമായി തര്‍ക്കമുണ്ടാകുന്ന സാഹചര്യം ഉണ്ടാകും. കൂടാതെ മദ്യം വാങ്ങുമ്പോള്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവര്‍ക്കും ഇത് പ്രയാസകരമാകും. അക്കൗണ്ട് സംബന്ധിച്ച് ബാങ്ക്‌സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോള്‍ അതില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജീവനക്കാര്‍ പറയുന്നു.
no more cash transactions in bevco premium accounts only digital payments


































