തിരുവനന്തപുരം:(https://truevisionnews.com/) ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്.
ഞായറാഴ്ച രാത്രി 9.15ന് മംഗലാപുരത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതികൾ. ഇതിനിടെ അനീഷിന്റെ ഭാര്യയെ പ്രതികൾ കമന്റ് പറഞ്ഞു.
ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് തുടക്കം. ഇതിൽ വിരോധം തോന്നിയ പ്രതികൾ ദമ്പതികളുടെ വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുള്ളത്.
Attack on young couple in Attingal


































