തിരുവനന്തപുരം : ( www.truevisionnews.com ) ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഒന്നാം ഘട്ടത്തിൽ കൈമാറാൻ തീരുമാനിച്ച വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു വരികയാണ്.
അടിയന്തരമായി അതിന്‍റെ എല്ലാ പ്രവൃത്തിയും പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടുകള്‍ നിശ്ചിത സമയത്തിനകം തന്നെ കൈമാറാനാകണമെന്ന് മുഖ്യന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, എം.ബി രാജേഷ്, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
pinarayi vijayan on mundakai chooralmala houses































