കല്‍പ്പറ്റ:(https://truevisionnews.com/)കാറിൽ കടത്തുകയായിരുന്ന 11.2 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിൽ ചെറുമൂലവയൽ സ്വദേശി അബൂബക്കർ (49) എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പൺ സ്വദേശി അനസ് (25), മേപ്പാടി മാൻക്കുന്ന് സ്വദേശി ഷാഹിൽ (30) എന്നിവരാണ് പിടിയിലായത്. ഇതിൽ അബൂബക്കർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പൊലീസും ചേര്‍ന്നായിരുന്നു വാഹന പരിശോധന നടത്തിയത്. പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ വൈത്തിരി ലക്കിടിയിലെ ചുരം കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂന്നുപേരും വലയിലാകുന്നത്. അബൂബക്കര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കെ.എല്‍ 11 പി 9695 നമ്പര്‍ കാറില്‍ വരുകയായിരുന്ന ഇവരെ പൊലീസ് പരിശോധനക്കായി തടഞ്ഞപ്പോള്‍ ഷാഹില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി ഓടി. പിന്നാലെ പൊലീസും ഓടി. പിന്തുടര്‍ന്നെത്തി കുറച്ചു ദൂരെ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ അബൂബക്കറിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍മാരായ സജേഷ് സി ജോസിന്റെയും എന്‍ ഹരീഷ്‌കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Three arrested in Kalpetta in MDMA smuggling case


































