കോഴിക്കോട് : (https://truevisionnews.com/) നാദാപുരം പാറക്കടവിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് കീഴിലെ ഇലക്ട്രിസിറ്റി കരാർ ജീവനക്കാരനായ യുവാവിനെ വീടിന് സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തി.
വളയം കല്ലുനിര പൂങ്കുളത്തിലെ നെല്ലിയുള്ള പറമ്പത്ത് രനീഷ് (32) ആണ് മരിച്ചത്. ഇന്നലെ പാറക്കടവിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതാണ്.
ഇന്ന് വൈകിട്ട് വീട്ടിന് പിറകിലെ മരത്തിലാണ് രനീഷ് തൂങ്ങിയ നിലയിൽ അയൽവാസികൾ കണ്ടത്. ഉടൻ പാറക്കടവിലെ കെയർ ആൻ്റ് ക്യുയർ ഹോസ്പിറ്റലിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും നാളെ നടക്കും. അഛൻ: ബാലകൃഷ്ണൻ. അമ്മ: ശ്രീജ. ഭാര്യ: അനഘ . മക്കൾ: അനുഷ്ക, ആൻവിക. സഹോദരി: രമ്യ.
A young man, a KSEB contract employee in Parakkadava, was found dead near his house.

































