മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം
Jan 23, 2026 10:52 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) സംസ്ഥാന പാതയിലെ പുളിങ്കുട്ടത്ത് സ്കൂട്ടറിൽ ബുള്ളറ്റും മറ്റൊരു ബൈക്കും ഇടിച്ച് യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക (30) ആണ് മരണപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച് വയസ്സുള്ള മകൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ട് 4:45 ഓടെ പുളിങ്കുട്ടത്തെ നയാരാ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. രേണുകയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടുവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും പിന്നാലെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടം ഒരു കുടുംബത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

A young woman died after being hit by a bullet and another bike on her scooter.

Next TV

Related Stories
 പാറക്കടവിലെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത് മരിച്ചനിലയിൽ

Jan 23, 2026 11:08 PM

പാറക്കടവിലെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത് മരിച്ചനിലയിൽ

പാറക്കടവിലെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു ജാമ്യത്തിലിറങ്ങി

Jan 23, 2026 10:00 PM

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു ജാമ്യത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു...

Read More >>
പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2026 08:31 PM

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്റലിസ്റ് ആദിക്കെതിരെ കേസെടുത്ത് പോലീസ്

Jan 23, 2026 08:00 PM

പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്റലിസ്റ് ആദിക്കെതിരെ കേസെടുത്ത് പോലീസ്

പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു; പരാതിയിൽ മെന്റലിസ്റ് ആദിക്കെതിരെ...

Read More >>
Top Stories

News Roundup