'പെണ്ണൊരുമ്പെട്ടാൽ നാടിന് ഇത്രയും ആപത്തോ?'; ദീപക്കിന്റെ മരണം ഉലയ്ക്കുന്നു, ആ അമ്മയുടെ കരച്ചിൽ സഹിക്കാനാവില്ലെന്ന് സീമ ജി നായർ

'പെണ്ണൊരുമ്പെട്ടാൽ നാടിന് ഇത്രയും ആപത്തോ?'; ദീപക്കിന്റെ മരണം ഉലയ്ക്കുന്നു, ആ അമ്മയുടെ കരച്ചിൽ സഹിക്കാനാവില്ലെന്ന് സീമ ജി നായർ
Jan 20, 2026 02:35 PM | By Anusree vc

തിരുവനന്തപുരം: ( https://moviemax.in/) സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി സീമ ജി നായർ. "പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, അത് നാടിന് തന്നെ ആപത്താകുന്ന രീതിയിൽ മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല" എന്ന് സീമ ജി നായർ പറഞ്ഞു. ഫേസ്ബുക്കിലൂടെയും മറ്റും നടക്കുന്ന വ്യക്തിഹത്യകൾക്കെതിരെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

മനസ്സാക്ഷി ഉള്ളവർക്കാർക്കും ഈ പെറ്റമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല. സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു. അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല. എല്ലാവർക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളൂവെന്നാണ് സീമ ജി നായരുടെ വിമർശനം. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം. അങ്ങനെ ഒരു ആപത്തു വളർന്നു വരുവാൻ അനുവദിക്കരുതെന്നാണ് സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

"മനസ്സാക്ഷി ഉള്ളവർക്കാർക്കും ഈ പെറ്റമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല, പ്രായമായ അച്ഛന്റെയും, അമ്മയുടെയും ഏക അത്താണിയായിരുന്നവൻ.. മുത്തേ നീ ഇല്ലാതെ അമ്മക്ക് എങ്ങനെ ജീവിക്കാൻ പറ്റുമെന്ന ആ അമ്മയുടെ വാക്കുകൾ.. ദൈവമേ ആർക്കും ഇങ്ങനെ ഗതി വരുത്തല്ലേ.. ഒരിക്കലും കാണാത്ത, കേൾക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലക്കുന്നു.. സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും, മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു..

അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല.. എല്ലാവർക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു, പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിനു തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല, പലരും പറയുന്നത് കേട്ടു, ദീപക് പിടിച്ചു നിൽക്കണമായിരുന്നു വെന്ന്, എങ്ങനെ പിടിച്ചു നിൽക്കും, എങ്ങനെ നേരിടും, വർഷങ്ങൾ കേസിന്റെ പുറകെ പോയി.. നാട്ടിലും, വീട്ടിലും നാണം കെട്ടവനായി എങ്ങനെ ജീവിക്കും, എല്ലാം കലങ്ങി തെളിയുമ്പോൾ, അവനും കുടുംബവും അനുഭവിക്കാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ടാകും, റീച് കിട്ടാൻ വേണ്ടി പെണ്ണെന്നു പറയുന്ന നീ കാണിച്ചു കൂട്ടിയ തെമ്മാടിത്തരത്തിനു നീ അനുഭവിക്കും..

ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ മനുഷ്യനായി ജനിച്ച ആർക്കും സഹിക്കാൻ കഴിയില്ല.. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം.. അങ്ങനെ ഒരു ആപത്തു വളർന്നു വരുവാൻ അനുവദിക്കരുത്.. ദീപക് താങ്കൾ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ഒരു നിമിഷം നൊന്തു പെറ്റ അമ്മയെയും ആ പാവം അച്ചനെയും ഒന്ന് ഓർത്തു കൂടായിരുന്നോ".

ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഷിംജിത ഒളിവിൽ പോയിരിക്കുകയാണ്.കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയത്. ഇവരെ അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നീക്കം തുടങ്ങിയിരുന്നു. സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്.

'Is it such a danger to the country if a woman gets involved?'; Deepak's death is shocking, Seema G Nair says she can't bear the mother's crying

Next TV

Related Stories
ആത്മഹത്യ ചെയ്ത ദീപക്കിന്റെ മുഖം കാണിച്ചു, ആരോപണമുന്നയിച്ച യുവതിയുടേത് എന്തേ മറച്ചു? പ്രതികരിച്ചു  നടി  ആര്യ ബാബു

Jan 20, 2026 11:52 AM

ആത്മഹത്യ ചെയ്ത ദീപക്കിന്റെ മുഖം കാണിച്ചു, ആരോപണമുന്നയിച്ച യുവതിയുടേത് എന്തേ മറച്ചു? പ്രതികരിച്ചു നടി ആര്യ ബാബു

ദീപക്കിന്റെ മുഖം കാണിച്ചു, യുവതിയുടേത് എന്തേ മറച്ചു -പ്രതികരിച്ചു നടി ആര്യ ബാബു...

Read More >>
'വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്ക്, സ്ത്രീകൾക്ക് വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യം'; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

Jan 20, 2026 11:32 AM

'വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്ക്, സ്ത്രീകൾക്ക് വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യം'; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

'വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്ക്, സ്ത്രീകൾക്ക് വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യം'; നിലപാട് വ്യക്തമാക്കി മഞ്ജു...

Read More >>
'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Jan 19, 2026 12:57 PM

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ...

Read More >>
Top Stories










News Roundup