കൊല്ലം: (https://truevisionnews.com/) ഭാര്യയുടെ മൊബൈൽ നമ്പർ ബന്ധുവിന്‍റെ ഫോണിൽ കണ്ടതിന് പിന്നാലെ ബന്ധുവിനെയും ബന്ധുവിന്‍റെ ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചു.
കൊല്ലം ആയൂരിലാണ് സംഭവം. സംഭവത്തില്‍ ആയുർ സ്വദേശി സ്റ്റെഫിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പട്ടി സ്വദേശി ബിനുരാജിനും ഭാര്യയ്ക്കുമാണ് അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റത്.
തലക്ക് ഗുരുതരമായ പരിക്കേറ്റ ഇവർ ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വർഷങ്ങളായി രണ്ട് കുടുംബവും ശത്രുതയിലാണ് കഴിഞ്ഞിരുന്നത്. സംഭവത്തില്‍ വധശ്രമത്തിനാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Husband found wife's number on young man's relative's phone, entered house and beat him up
































