(https://moviemax.in/) അവതാരകയായും യൂട്യൂബറായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പേളി മാണി, തനിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വ്യക്തമായ മറുപടിയുമായി രംഗത്ത്. തന്റെ അഭിമുഖങ്ങളിലും വീഡിയോകളിലും ഭർത്താവ് ശ്രീനിഷ് അരവിന്ദിനെ അമിതമായി പ്രശംസിക്കുന്നു എന്ന വിമർശകർക്കാണ് പേളി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മറുപടി നൽകിയത്.
''അവൻ എന്റേതാണ്, ഞാൻ അവന്റേതും. ചിലർ പറയും, ഞാൻ അവനെ എപ്പോഴും പ്രോമോട്ട് ചെയ്യുന്നു, പ്രശംസിക്കുന്നു, അവനെക്കുറിച്ച് മാത്രം സംസാരിക്കുന്നു എന്നൊക്കെ. അതെ, ഞാൻ അത് ചെയ്യും, എന്റെ അവസാന ശ്വാസം വരെ, പൂർണഹൃദയത്തോടെ തന്നെ ചെയ്യും. കാരണം ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ എന്റെ ലോകമാണ്. നിങ്ങൾ അതിനോട് പൊരുത്തപ്പെടുന്നതായിരിക്കും നല്ലത്'', എന്നാണ് ശ്രീനിഷിനൊപ്പുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിരവധി ആളുകളാണ് പേളിയും ശ്രീനിഷും ഒന്നിച്ചുള്ള ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ചെത്തുന്നത്. നിങ്ങൾ എന്നും ഞങ്ങളുടെ പേളിഷ് ആയിരിക്കുമെന്നും ബിഗ്ബോസിൽ നിന്നും ലഭിച്ച നിധികളാണെന്നും വളരെ വ്യത്യസ്തരായ ദമ്പതികളാണ് ഇരുവരുമെന്നുമാണ് ആരാധകർ കമന്റ് ബോക്സിൽ പറയുന്നത്. അതേസമയം, ഈ പോസ്റ്റിനു താഴെയും പേളിയോടുള്ള വിമർശനത്തിൽ ഉറച്ചു നിൽക്കുന്നവരെ കാണാം. അഭിമുഖങ്ങൾ ഭർത്താവിനെ പുകഴ്ത്താൻ ഉള്ളതാകരുത് എന്നും അവിടെ അതിഥികളായിരിക്കണം കൂടുതൽ സംസാരിക്കേണ്ടത് എന്നുമാണ് വിമർശകർ പറയുന്നത്.
Pearly Mani responds to critics
































.jpeg)