കൊച്ചി: (https://truevisionnews.com/) ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാൻഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ആശുപത്രി മാറ്റം. ജയില്‍ ഉദ്യോഗസ്ഥരെത്തി ഉടന്‍ മാറ്റും.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്. 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ പതിനാലിനാണ് ആശുപത്രിയിലെത്തി എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Sabarimala gold robbery: KP Shankaradas, who is in remand, will be transferred to Thiruvananthapuram Medical College

























