തിരുവനന്തപുരം: (https://truevisionnews.com/) കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻകീഴ് സ്വദേശികളായ ഷാജി-ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്. നെയ്യാറ്റിൻകര ചെറിയകൊല്ലയിലാണ് സംഭവം.
ഉണ്ടൻകോട് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. ശനിയാഴ്ച കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
Seventh grade student dies after falling into pond


































