പത്തനംതിട്ട: (https://truevisionnews.com/) ശബരിമലയിലെ 'വാജി' വാഹനം കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ രംഗത്ത്. വാജി വാഹനം കൈമാറിയത് തന്റെ അറിവോടെയല്ലെന്നും താൻ പങ്കെടുത്ത ഒരു ബോർഡ് യോഗത്തിലും ഇത്തരമൊരു വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ രാഘവൻ പറഞ്ഞു.
കോൺഗ്രസ് അംഗങ്ങളായിരുന്നു ബോർഡിൽ ഭൂരിപക്ഷം, താൻ പ്രതിപക്ഷ അംഗം മാത്രമായിരുന്നു. തൻ്റെ അസാന്നിദ്ധ്യത്തിൽ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയിൽ പോയിരുന്നു.
ദേവസ്വം ബോർഡ് മെംബറാകുന്നതിന് മുൻപാണ് കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.രാഘവൻ പറഞ്ഞു.
Vaji handed over the vehicle without his knowledge; Former Devaswom Board member K Raghavan against Prayar and Ajay Tharayil



























