തിരുവനന്തപുരം: (https://truevisionnews.com/) ഒരാളെയും അഴിമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരോട് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്.
ഭരിക്കുന്ന പാര്‍ട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോര്‍പറേഷന്‍. രാഷ്ട്രീയ പാര്‍ട്ടികൾ വെയ്ക്കുന്ന ഫ്‌ളക്‌സ് പരിപാടി കഴിഞ്ഞാല്‍ നിര്‍ബന്ധമായി മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
10 മുതല്‍ അഞ്ച് മണി വരെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊടി കെട്ടുകയോ, പാര്‍ട്ടി പ്രവര്‍ത്തനമോ ചെയ്യാം. പക്ഷേ ജോലി സമയത്ത് പാടില്ല. ജനങ്ങളോട് സൗഹാര്‍ദപരമായി പെരുമാറണം. അനാവശ്യമായി ഫയലുകള്‍ പിടിച്ചുവയ്ക്കരുതെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.
No one will be allowed to commit corruption, VVRajesh


























