ചാരുംമൂട്: (https://truevisionnews.com/) ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് 75 വർഷം തടവും 475000രൂപ വീതം പിഴയും ശിക്ഷ.
പാലമേൽ ഉളവക്കാട് മുറിയിൽ വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21) എന്നിവരെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി ആർ സുരേഷ് കുമാർ വിധി പ്രസ്താവിച്ചത്.
പ്രതികൾ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ശിക്ഷ.
നൂറനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ നിതീഷ് രജിസ്റ്റർ ചെയ്ത് ഡിവൈഎസ്പിമാരായ കെ എൻ രാജേഷ്, എം കെ ബിനുകുമാർ എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം ഹാജരാക്കിയത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ ഹാജരായി. എസ് ഐ നിസ്സാം, എ എസ് ഐ ടി ആർ ദീപ, സിവിൽ പൊലീസ് ഓഫീസർ മനു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Girl raped in Alappuzha, two accused sentenced to jail and fined


































