കുന്ദമംഗലം: (https://truevisionnews.com/) നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണ് . ജയിൽ വേതനം കൂട്ടിയ സർക്കാർ നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി.
നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണെന്നും ജയിലിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമായതുകൊണ്ട് മനുഷ്യർ ജയിലിൽ പോകാൻ വേണ്ടി മറ്റ് അതിക്രമങ്ങൾ കാണിക്കാതിരുന്നാൽ ഭാഗ്യമെന്നാണ് കരുതേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.
മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിന് എൽഡിഎഫ് സർക്കാർ ചുവന്ന പെയിന്റടിച്ചതിനെയും കെഎം ഷാജി പരിഹസിച്ചു. അവനവന്റെ പുരയ്ക്ക് അവനവന് ചേരുന്ന കളറല്ലേ അടിക്കുകയെന്നും ജയിലുള്ളവരെല്ലാം സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെയാണ് പിണറായി വിജയന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ജയിൽ വേതനം കൂട്ടിയതെന്നും ഇനി ജയിലിൽ പോകേണ്ട പിണറായി വിജയനും മക്കൾക്കും മരുമക്കൾക്കുമൊക്കെ ഈ തുക പ്രയോജനപ്പെടുമെന്നും കെ.എം. ഷാജി പരിഹസിച്ചു.
KMShaji criticizes the government's move to increase prison wages.




























