[moviemax.in] അജു വർഗീസിൻ്റെ ഏറ്റവും പുതിയ ലുക്ക് ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. തല മൊട്ടയടിച്ച് വേറിട്ട ഗെറ്റപ്പിലെത്തുന്ന അജുവിൻറെ പുതിയ വേഷം 'പ്ലൂട്ടോ' എന്ന സിനിമയ്ക്കു വേണ്ടിയാണ്.
'ജമ്പനും തുമ്പനി'ലെ ജമ്പനെപ്പോലുണ്ടെന്നാണ് പ്രേക്ഷകരുടെ കമൻ്റുകൾ. ചിത്രത്തിൽ ടൈഗർ തമ്പി എന്ന കഥാപാത്രമായി അജു എത്തുന്നു. നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്ലൂട്ടോ' സയൻസ് ഫിക്‌ഷൻ ഏലിയൻ കോമഡി ചിത്രമാണ്.
'എങ്കിലും ചന്ദ്രികേ' എന്ന സിനിമയ്ക്കുശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "പ്ലൂട്ടോ". ഓർക്കിഡ് ഫിലിംസ് ഇൻ്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്‌മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്‌ന ഫത്തുമി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിൻ്റെ മുഖ്യ വിഷയം.
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖൻ്റെ വ്യത്യസ്‌തമായ ആശയങ്ങളുടെയും ക്രിയേറ്റീവ് അവതരണവും ഈ ചിത്രത്തിനും വലിയ പ്രതീക്ഷ നൽകുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്‌ണൻ ആർ.കെ., ഛായാഗ്രാഹണം വിഷ്ണു ശർമ, കഥ തിരക്കഥ നിയാസ് മുഹമ്മദ്,സംഗീതം അർക്കാഡോ, എഡിറ്റർ സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്‌ടർ നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ പക്കു കരിത്തറ, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ, മേക്കപ്പ് റോണക്സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈനർ സ്‌റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ്, കെ. സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, വിഎഫ്എക്‌സ് - ഫ്ലയിങ് പ്ലൂട്ടോ, ണ്ട് എപിയൻസ്, ഫിനാൻസ് കൺട്രോളർ സണ്ണി താഴുതല, സ്‌റ്റിൽസ് അമൽ സി. സദർ, ഡിസൈൻ ടെൻ പോയ്ന്റ്സ്, പിആർഓ എ.എസ്. ദിനേശ്.
Tiger Thampi's look in 'Pluto' is making waves


































