[moviemax.in] നിവിൻ പോളി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ബേബി ഗേൾ' ജനുവരി 23-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. 'സർവ്വം മായ' എന്ന സൂപ്പർ ഹിറ്റിന് ശേഷം തിയറ്ററുകളിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമയാണ്.
ഒരു സാധാരണക്കാരനായ ഹോസ്‌പിറ്റൽ അറ്റൻഡൻ്റ് സനൽ മാത്യുവായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. സൂപ്പർഹിറ്റുകളുടെ തോഴരായ ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ലിജോ മോളാണ് നായിക. കൂടാതെ സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർക്കൊപ്പം നാല് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.
അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി, മേജർ രവി, അതിഥി രവി തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. യഥാർത്ഥ ജീവിതകഥകളുടെ ഒരു സംഗമമാണ് (Real Life Story Combo) ഈ ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും ലൈവ് ലൊക്കേഷനുകളിലായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. നിർമ്മാണം: ലിസ്‌റ്റിൻ സ്‌റ്റീഫൻ (മാജിക് ഫ്രെയിംസ്), സംഗീതം: സാം. സി എസ്, ഛായാഗ്രഹണം: ഫയസ് സിദ്ദിഖ്, എഡിറ്റിങ്: ഷൈജിത്ത് കുമാരൻ.
'Baby Girl' hits theaters on January 23rd


































