യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു
Jan 14, 2026 11:31 AM | By Roshni Kunhikrishnan

(https://moviemax.in/)മലയാളത്തിലെ പ്രഗത്ഭരായ യുവ പ്രതിഭകളേയും സോഷ്യൽ മീഡിയാ താരങ്ങളെയും അണിനിരത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ന് ചെന്നൈയിൽ നടന്ന ചടങ്ങിൽ തുടർച്ചയായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ യൂത്ത് സെൻസേഷൻ സ്റ്റാർ ആയി മാറിയ പ്രദീപ് രംഗനാഥൻ 'ഡർബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും റിലീസ് ചെയ്തു.

പ്രസ്തുത ചടങ്ങിൽ ഡർബി സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. "സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ടു സിനിമയിലെത്തിയ തന്നെ പോലെയാണ് ഡർബിയിലെ ഓരോ താരങ്ങളും, എനിക്ക് ദൈവവും പ്രേക്ഷകരും തന്ന സ്വീകാര്യത ഡർബിയിലെ ഓരോ പ്രതിഭകൾക്കും ലഭിക്കട്ടെയെന്നു പ്രദീപ് രംഗനാഥൻ ചടങ്ങിൽ ആശംസിച്ചു. ഡിമാൻസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്.

ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ്‌ എൻ . കെ, അനു, ജസ്‌നിയ കെ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫായി, മനൂപ് തുടങ്ങിയവരാണ് ഡർബിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാംപസ് പശ്ചാത്തലത്തൊരുങ്ങിയ ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പൂർണ്ണമായി പ്രേക്ഷകരിലേക്കെത്തിക്കാൻ പ്രണയവും, ആക്ഷനും, ഇമോഷനും, ഫണ്ണും കൂട്ടിച്ചേർത്ത ഒരു കംപ്ലീറ്റ് കളർഫുൾ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഡർബിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്.

ഡർബിയുടെ അണിയറപ്രവർത്തകർ ഇവരാണ്: ഡി ഓ പി: അഭിനന്ദന്‍ രാമനുജം, തിരക്കഥ: സഹ്‌റു സുഹ്റ, അമീര്‍ സുഹൈല്‍, എഡിറ്റിങ്: ആർ.ജെറിന്‍, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അര്‍ഷാദ് നക്കോത്ത്, ആക്ഷൻ : തവസി രാജ്, ‌എക്സികുട്ടീവ് പ്രൊഡ്യൂസര്‍: ജമാൽ വി ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ : നജീർ നസീം, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍: നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റെജില്‍ കെയ്സി, കൊറിയോഗ്രാഫി:റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, സ്റ്റിൽസ് : എസ് ബി കെ ഷുഹൈബ്, കെ കെ അമീൻ, സ്റ്റുഡിയോ : സപ്‌താ റെക്കോർഡ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: മെഹ്ബൂബ്, വി എഫ് എക്സ് : ഫോക്‌സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ : കൃഷ്ണ പ്രസാദ് കെ വി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്‌സ് , പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Pradeep Ranganathan releases the first look poster of

Next TV

Related Stories
യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

Jan 13, 2026 06:42 PM

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ്...

Read More >>
'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

Jan 13, 2026 02:06 PM

'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി...

Read More >>
Top Stories