(https://moviemax.in/)മലയാള ചിത്രം 'എക്കോ'യെയും നടി ബയാന മോമിനെയും പ്രശംസിച്ചുകൊണ്ട് തമിഴ് സൂപ്പർതാരം ധനുഷ് രംഗത്ത്. ചിത്രം ഒരു മാസ്റ്റർപീസ് ആണെന്നും ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച ബയാന വലിയ അംഗീകാരങ്ങൾ അർഹിക്കുന്നുവെന്നും അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) കുറിച്ചു.
നവംബർ 21-ന് തിയറ്ററുകളിൽ എത്തിയ 'എക്കോ' കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
പ്രീ-റിലീസ് ഹൈപ്പുകളില്ലാതെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി. 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്ത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ബാഹുൽ രമേശ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്.
Dhanush praises the movie Echo


































