കണ്ണൂർ: ( www.truevisionnews.com ) ധർമടം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ കെ നാരായണൻ (77) അന്തരിച്ചു. പെരളശേരിയിലെ എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കവെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന അദ്ദേഹം 2011ൽ ധർമടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എകെജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു.
Former Dharmadam leader KK Narayanan passes away

































