( https://moviemax.in/) ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. പ്രീത എന്ന് പറയുന്നതിനേക്കാള്‍ 'മതികല' എന്ന് പറയുമ്പോളാകും ടെലിവിഷന്‍ പ്രേക്ഷകര്‍ പ്രീത പ്രദീപിനെ പെട്ടന്ന് ഓര്‍ക്കുക. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെ പ്രീത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഭർത്താവ് വിവേക്.വി.നായർക്കൊപ്പമാണ് ഫോട്ടോ ഷൂട്ട്. ''സ്നേഹം പെരുകും എന്നതിന് തെളിവ്'' എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ആളുകൾ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തനിക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം പ്രീത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് പ്രീത വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനൊപ്പം വൈകാരികമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു.
Actress Preetha Pradeep, pregnant, maternity photoshoot


































