കൊച്ചി: ( www.truevisionnews.com) കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പിൽ മുൻ എംഎൽഎ പി വി അൻവർ നാളെ ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കെഎഫ്‍സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്കിൽ കണ്ടെത്തിയിരുന്നു. അൻവറിന്‍റെ ഡ്രൈവറിന്‍റെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്തിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്പ അനുവദിച്ചത്.
ഒരേ വസ്തു തന്നെ പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിച്ചിരുന്നത്. കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ അൻവറിന്‍റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസയച്ചത്.
Kerala Financial Corporation loan fraud; PV Anwar will not appear for questioning tomorrow



























