നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ  മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു
Dec 30, 2025 02:29 PM | By Susmitha Surendran

(https://moviemax.in/) നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്.

മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്.

അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.






Actor Mohanlal's 'mother' passes away

Next TV

Related Stories
വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

Dec 30, 2025 04:27 PM

വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

മോഹൻലാലിന്റെ അമ്മയുടെ മരണം, ശാന്തകുമാരിയുടെ സംസ്കാരം നാളെ...

Read More >>
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

Dec 30, 2025 02:51 PM

സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീൻ, ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ, ചിത്രീകരണം...

Read More >>
Top Stories










News Roundup