ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്
Dec 30, 2025 04:21 PM | By Athira V

( https://moviemax.in/ ) ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത ഗായകനെ ആരാധകർ കണ്ടെത്തി. ഒറ്റ പാട്ടുകൊണ്ട് അദ്ദേഹം കേരളത്തിൽ ആകെ വൈറലായി മാറിയിരിക്കുകയാണ്. തൃശൂർ സ്വദേശി വിൽസനാണ് എം ജി ശ്രീകുമാർ ആലപിച്ച അയ്യപ്പ ഭക്തിഗാനം പാടി ശ്രദ്ധ നേടിയത്.

സർക്കാർ ഓഫിസിൽ നിന്ന് ‘സാമവേദം’ പാടിയ വിൽസന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ പാട്ട് എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ, ആരാണ് ഈ ഗായകൻ എന്ന് തപ്പി നടക്കുകയായിരുന്നു ആരാധകർ.

https://www.facebook.com/share/v/1CrQmSvzXu/

വിൽസൻ മറ്റ് പാട്ടുകൾ പാടുന്ന വിഡിയോയും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. തൃക്കൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു വിൽസൺ. ഇവിടെവച്ചാണ് ഇദ്ദേഹത്തോട് ഒരു ഗാനം ആലപിക്കാൻ പറയുന്നത്.

പഞ്ചായത്ത് ഓഫീസിലെ മറ്റൊരു ജീവനക്കാരനാണ് ഫോണിൽ ഇദ്ദേഹം പാടുന്നത് പകർത്തിയത്. ഇത് പിന്നീട് താത്‌കാലിക ജീവനക്കാരി ജിത സുകുമാരൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് വിൽസന്റെ ഗാനം ആളുകളിലേക്ക് എത്തിയത്.

ചെറുപ്പം മുതൽ തന്നെ പാട്ടിനോട് കമ്പം ഉണ്ടായിരുന്ന വിൽസണിന് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാട്ട് പഠിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ, വിൽസൺ തൃശ്ശൂർ ചക്കാമുക്കിലെ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായി.

കല്ലൂർ കിഴക്കേ പള്ളിയിൽ ഒമ്പതുവർഷം ഗായകനായും, ചിറ്റിശ്ശേരി പള്ളിയിൽ അഞ്ചുവർഷവും പാടിയിട്ടുണ്ട്. കർണാടക ഹൊസൂറിലെ ഫ്രണ്ട്സ് മെലഡി ഓർക്കസ്ട്രയിൽ രണ്ടുവർഷം പാടി. ഇദ്ദേഹത്തിന്റെ ശബ്ദത്തിന് ഇപ്പോൾ ആരാധകർ ഏറെയാണ്, വിൽസണെ തേടി അവസരങ്ങൾ വരട്ടെയെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്.

Content Highlight: socialmedia singer who sang samavedam from government office

Next TV

Related Stories
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

May 27, 2026 02:25 PM

ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ...

Read More >>
Top Stories

News Roundup