( https://moviemax.in/) മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. നാളെ രാവിലെ സംസ്കാര ചടങ്ങ് നടക്കും. ഇന്ന് വൈകീട്ട് വരെ കൊച്ചി എളക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
14 വർഷമായി രോഗാവസ്ഥയിലായിരുന്ന ശാന്തകുമാരിക്ക് മൂന്നുമാസം മുമ്പ് രോഗം മൂർച്ഛിക്കുകയും ഇന്ന് ഉച്ചയോടെ മരിക്കുകയുമായിരുന്നു. എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലായിരുന്നു അന്ത്യം.
വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി എന്നിവരും എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ എത്തി.
Mohanlal's mother passes away, Shanthakumari's funeral tomorrow





























