( https://moviemax.in/)സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന ഷെഡ്യൂളോടെയാണ് പൂർത്തിയായത്.
ഡോ. പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ- തിരക്കഥ- സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്.
കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളിലുമായിരുന്നു 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും.
മധ്യവേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രങ്ങൾ: ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, അജിത് ജോസ്, വിഎഫ്എക്‌സ്: പിക്ടോറിയൽ വിഎഫ്എക്‌സ്, മരാജ്ജാര വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ: അമൃത മോഹൻ, അസ്സോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, പിആർഒ: ശബരി.
Sangeeth Pratap, Sharafudeen, It's a Medical Miracle, filming completed


































