( https://moviemax.in/ ) സോഷ്യല്‍മീഡിയയിലെ താരമാണ് രേണു സുധി. അഭിമുഖങ്ങളും, വ്‌ളോഗുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഉദ്ഘാടനങ്ങളിലും താരമാവാറുണ്ട് അവര്‍. വിദേശ യാത്രകളും, പുതിയ കാര്‍ വാങ്ങിയതുമെല്ലാം വാര്‍ത്തയായിരുന്നു.
അടുത്തിടെ മദ്യപാനത്തെക്കുറിച്ച് പറഞ്ഞ കമന്റ് വാര്‍ത്തയായിരുന്നു. ക്രിസ്മസിന് എന്തൊക്കെയാണ് സ്‌പെഷല്‍ എന്ന് ചോദിച്ചപ്പോള്‍ മാജിക് മൊമന്‍സും എന്ന് പറഞ്ഞിരുന്നു. ഇതോടെ എന്നെ മദ്യപാനിയായി ചിത്രീകരിക്കുകയായിരുന്നു ചിലര്‍ എന്ന് രേണു പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇതേക്കുറിച്ച് പ്രതികരിച്ചത്.
ക്രിസ്മസിന് ഞാന്‍ വല്ലപ്പോഴും കഴിക്കും എന്ന് പറഞ്ഞതാണ്. ഞാന്‍ മുഴുവന്‍ വെള്ളമടിയും, സിഗരറ്റ് വലിയും എന്നൊക്കെ പറഞ്ഞ് വ്‌ളോഗേഴ്‌സ് ഇറങ്ങിയിട്ടുണ്ട്്. എന്റെ പൊന്നു സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് എന്നെ പറ്റി അറിയാത്തത് കൊണ്ടാണ്.
നിങ്ങള്‍ക്ക് റീച്ചിന് വേണ്ടിയിട്ട് എന്ത് വേണമെങ്കിലും പറഞ്ഞോളൂ. അതില്‍ എനിക്കൊരു കുഴപ്പവുമില്ല. എന്നെ അറിയുന്ന കുറച്ച് വീട്ടമ്മമാരും, കുറച്ച് സപ്പോര്‍ട്ട് ചെയ്യുന്നവരുമുണ്ട്. അവര്‍ക്കറിയാം ഞാന്‍ ആരാണെന്ന്. സിഗരറ്റ് ഞാന്‍ തൊടാറ് പോലുമില്ല.
സജിന ചേച്ചിയുടെ ഷൂട്ടിന് പോയപ്പോള്‍ ക്രിസ്മസിന് എന്താ സ്‌പെഷല്‍ എന്ന് എന്നോട് ചോദിച്ചിരുന്നു. അപ്പോഴാണ് മാജിക് മൊമന്റിന്റെ കാര്യം പറഞ്ഞത്. ആ വീഡിയോ ഭയങ്കര ഹിറ്റായി. വല്ലപ്പോഴും കഴിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്.
വെള്ളമടിക്കുന്നവര്‍ അത് പറയുമോ എന്നെനിക്കറിയത്തില്ല. സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തവര്‍ അത് തുറന്ന് പറയുമോ എന്നെനിക്കറിയില്ല. ഞാന്‍ എല്ലാം പറയാറുണ്ട്. വല്ലപ്പോഴും കഴിക്കുമെന്ന് പറഞ്ഞത് തെറ്റാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. സ്ഥിരം എന്ന് ഞാന്‍ പറഞ്ഞില്ലല്ലോയെന്നായിരുന്നു രേണു ചോദിച്ചത്.
യൂട്യൂബേഴ്‌സ് എന്തിനാണ് രേണുവിന്റെ അടുത്ത് വരുന്നത്, അവരുടെ ചാനലിന് റീച്ച് കിട്ടാന്‍ വേണ്ടിയുള്ള കണ്ടന്റ് കിട്ടാനല്ലേ. ഇതൊന്നും മനസിലാവാത്ത ആളല്ലല്ലോ രേണു. നമുക്ക് ജീവിതത്തില്‍ ആകെ സ്വന്തമായുള്ളത് നമ്മുടെ കുടുംബമാണ്.
അതിലെ കാര്യങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ വിളിച്ച് പറയുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ആരും സത്യസന്ധരല്ല, ഇനിയെങ്കിലും ആരുടെ മുന്നിലും വലിച്ചുകീറാന്‍ നിന്ന് കൊടുക്കാതിരിക്കുക.
അവര്‍ക്കൊക്കെ റീച്ച് കൂട്ടിക്കൊടുത്ത് കൊണ്ടിരിക്കുകയാണ് നിങ്ങള്‍. അത് മറക്കാതിരിക്കുക. റീച്ച് കിട്ടാന്‍ വേണ്ടി തന്നെ പറയുന്നതാണോ രേണു എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.
Renu Sudhi, alcoholism, says anything for REACH



































