ഇക്കഴിഞ്ഞ നവംബർ അവസാനമാണ് വിവാഹിതയായ വിവരം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ഹെലൻ ഓഫ് സ്പാർട്ട എന്ന് അറിയപ്പെടുന്ന ധന്യ എസ് രാജേഷ് പുറത്തുവിട്ടത്. സുഹൃത്തായ ഹർഷിതാണ് ധന്യയെ വിവാഹം ചെയ്തത്. ആദ്യം ധന്യ പുറത്തുവിട്ടത് വരന്റെ മുഖം വെളിപ്പെടുത്താതെയുള്ള ചിത്രങ്ങളായിരുന്നു. കഴിഞ്ഞ ദിവസമാണ് താലികെട്ടിന്റെയും വരന്റെയും മുഖം വെളിപ്പെടുത്തിയുള്ള ഫോട്ടോകളും വീഡിയോയും ധന്യ പങ്കിട്ടത്.
സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലൂവൻസറാണ് ധന്യ. അതുകൊണ്ട് തന്നെ വിവാഹ വീഡിയോകളും ഫോട്ടോകളും വളരെ വേഗത്തിൽ വൈറലായി. ഒപ്പം നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. അധികകാലം ഈ ബന്ധം നീണ്ടുനിൽക്കുകയില്ലെന്ന് പ്രവചിച്ചുകൊണ്ട് അടക്കം നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ നെഗറ്റീവ് കമന്റുകൾ കുറിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ.
ധൈര്യമുണ്ടെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നും കമന്റിടൂ എന്നാണ് തന്നെ വിമർശിച്ചവരോട് ധന്യ പറഞ്ഞത്. ഞാൻ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഭർത്താവുമൊത്തുള്ള എന്റെ ഫോട്ടോസിലും വീഡിയോസിലും ഒരുപാട് പേർ ഒരുപാട് കമന്റിട്ടിരുന്നു. അതിൽ വളരെ വളരെ സന്തോഷം... സ്നേഹം. നിങ്ങളുടെ എല്ലാവരുടേയും ആശംസകൾ വളരെ സന്തോഷത്തോട് കൂടി ഞാൻ സ്വീകരിക്കുന്നു.
അതിൽ ഒരുപാട് നെഗറ്റീവ് കമന്റുകൾ കുത്തിക്കയറ്റിയ നല്ലവരായ കുറച്ച് മക്കളുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. എന്റെ പൊന്നുമക്കളെ നിങ്ങൾക്കൊക്കെ ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തമായുള്ള അക്കൗണ്ടിൽ നിന്ന് വന്ന് ബാഡ് കമന്റോ നെഗറ്റീവ് കമന്റോ ഇടുക. അതിന് ഒരു അന്തസുണ്ട്. അത് ചെയ്യാതെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയല്ല കമന്റ് ഇടേണ്ടത്. എന്താണെന്ന് അറിയില്ല എനിക്ക് നല്ലൊരു ആശ്വാസം തോന്നുന്നു എന്ന് പറഞ്ഞാണ് ധന്യ വീഡിയോ അവസാനിപ്പിച്ചത്.
Helen of Sparta's wedding video, star responds


































