മലപ്പുറം: ( www.truevisionnews.com) തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം. നാളിശ്ശേരി വാർഡ് അംഗം ഷൗക്കത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആലത്തിയൂർ സ്വദേശി സുൽഫിക്കർ ആണ് ആക്രമിച്ചത്.
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
അതേസമയം നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ബാറിലെ ജീവനക്കാരനായ ആസാം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴെ വീണ് തലയിടിച്ച് രക്തം വാർന്ന് മരിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഹിൽപാലസ് ബാറിലെ ജീവനക്കാരനായ ഇയാൾ ജോലി മതിയാക്കി നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നു.
ഇന്ന് മൂന്നു മണിയോടു കൂടിയാണ് സമീപത്തെ കടക്കാരൻ മൃതദേഹം കാണുന്നത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി.
Attempt to set fire to a member of the Triprangode panchayat by pouring petrol.


































