ശബരിമല:( www.truevisionnews.com) മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നടതുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി ഇ.ടി. പ്രസാദ് നടതുറന്നു ദീപം തെളിച്ചു.
മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറത്തെ നടയും തുറന്നു. 'ആഴിതെളിച്ചശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി തുടങ്ങി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു.
ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11വരെ ദർശനം സാധ്യമാകും. ജനുവരി 20ന് പന്തളം രാജ പ്രതിനിധിയുടെ ദർശനത്തിനുശേഷം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി രാവിലെ 6.30ന് നടയടക്കും.
Makaravilakku festival; Sabarimala temple opens


































