ആലപ്പുഴ: ( www.truevisionnews.com) പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്.
സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Police officer commits suicide at station































