വൻ ദുരന്ത ഒഴിവായത് തലനാരിഴയ്ക്ക് ; കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു, കത്തിയത് മലപ്പുറം- ഗവി ഉല്ലാസയാത്രാ ബസ്

വൻ ദുരന്ത ഒഴിവായത് തലനാരിഴയ്ക്ക് ; കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു, കത്തിയത് മലപ്പുറം- ഗവി ഉല്ലാസയാത്രാ ബസ്
Dec 31, 2025 07:54 AM | By Athira V

കോട്ടയം: ( www.truevisionnews.com ) മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസാണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം.

ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാലാണ് വൻ അപകടം ഒ‍ഴിവായത്.

28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു.

അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു.

മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയി ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ അപകടകാരണം വ്യക്തമല്ല.

KSRTC bus catches fire, Malappuram-Gavi tourist bus

Next TV

Related Stories
സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തു, പിന്നാലെ സംഘർഷം; കേസെടുത്ത് പൊലീസ്

Dec 31, 2025 09:47 AM

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തു, പിന്നാലെ സംഘർഷം; കേസെടുത്ത് പൊലീസ്

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തു, സംഘർഷം, കേസെടുത്ത്...

Read More >>
കണ്ണൂരിലെ ഡിജെ പാർട്ടികളിലും ബീച്ചുകളിലും പോലീസുണ്ടാകും; പുതുവത്സരാഘോഷം അതിരുകടന്നാൽ നടപടി

Dec 31, 2025 08:51 AM

കണ്ണൂരിലെ ഡിജെ പാർട്ടികളിലും ബീച്ചുകളിലും പോലീസുണ്ടാകും; പുതുവത്സരാഘോഷം അതിരുകടന്നാൽ നടപടി

പുതുവത്സരാഘോഷം, കണ്ണൂരിലെ ഡിജെ പാർട്ടികളിലും ബീച്ചുകളിലും സുരക്ഷ , അതിരുകടന്നാൽ നടപടി...

Read More >>
'സ്വർണം പൂശാനുള്ള അനുമതിക്കായി ഉണ്ണികൃഷ്ണൻ പോറ്റി തനിക്കോ, ഓഫീസിനോ കത്ത് നൽകിയിട്ടില്ല'; കടകംപള്ളി സുരേന്ദ്രൻ

Dec 31, 2025 07:35 AM

'സ്വർണം പൂശാനുള്ള അനുമതിക്കായി ഉണ്ണികൃഷ്ണൻ പോറ്റി തനിക്കോ, ഓഫീസിനോ കത്ത് നൽകിയിട്ടില്ല'; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള, മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ , ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ...

Read More >>
Top Stories

News Roundup