കണ്ണൂര്‍: ( www.truevisionnews.com) കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ . കണ്ണൂര്‍ തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 70 ഗ്രാമിൽ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്പതികളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.
സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന ഷാഹുൽ ഹമീദും നജ്മയും മയക്കുമരുന്ന് കൈമാറാൻ ലക്ഷ്യമിട്ടാണ് കണ്ണൂരിലെത്തിയത്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. കണ്ണൂരിൽ രാസലഹരി കൈമറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
Couple arrested with MDMA in Kannur

































